കോഴിക്കോട്: ഉയരത്തിലേക്ക് പറക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആദ്യ പരിശീലനമാണ് പട്ടം പറത്തല്‍ എന്നും കായികരംഗത്ത് പട്ടം പറത്തലിന് സാധ്യത ഏറെയാണെന്നും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ കൈറ്റ് അക്കാദമി ഡല്‍ഹിയുമായി സഹകരിച്ച് കൊണ്ട് വണ്‍ ഇന്ത്യ കൈറ്റ് ടീം മെയ് 19 വെള്ളി, 20 ശനി ദിവസങ്ങളില്‍ കോഴിക്കോട് കോന്നാട് ബീച്ചില്‍ വെച്ച് സംഘടിപ്പിച്ച പവര്‍ കൈറ്റില്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.വി അബ്ദുല്‍ മജീദ് മുഖ്യാഥിതിയായിരുന്നു. ഡോ. അബ്ദുല്‍ നാസര്‍ യു.കെ ഹാഷിം കടാകലകം, അഡ്വ. ഷമീം പക്‌സാന്‍ എന്നിവര്‍ സംസാരിച്ചു. 123 പേര്‍ പരിശീലനത്തില്‍ പങ്കടുത്തു. പവര്‍ കൈറ്റിന്റെ ചലനരീതി, കാറ്റിന്റെ ദിശ, കയ്യടക്കവും നിയന്ത്രണവും തുടങ്ങി അടിസ്ഥാന പാഠങ്ങളില്‍ പരിശീലനം കൊടുത്തു. അലി വെസ്റ്റ്ഹില്‍, ഫായിസ് ചാലിയം, ബൈജു മേരിക്കുന്ന്, അലി റോഷന്‍, റജ , റിസാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.