കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ബംഗളൂരു: കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ചുമതലയേല്‍ക്കും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നു. കര്‍ണാടകയില്‍ 30:30 ഫോര്‍മുല മന്ത്രിമാര്‍ക്കും ബാധകമാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക

  • ജി. പരമേശ്വര
  • കെ.എച്ച് മുനിയപ്പ
  •  കെ.ജെ ജോര്‍ജ്
  • എം.ബി പാട്ടീല്‍
  • സതീഷ് ജര്‍ക്കിഹോളി
  •  പ്രിയങ്ക് ഖാര്‍ഗെ
  •  രാമലിംഗ റെഡ്ഢി
  • സമീര്‍ അഹമ്മദ് ഖാന്‍

അതേസമയം, ലിംഗായത്ത്, വൊക്കലിഗ, മുസ്‌ലിം, എസ്.സി, എസ്.ടി, വനിതാ പ്രാതിനിധ്യങ്ങളുടെ സമവാക്യം ഒപ്പിച്ചുതന്നെയാകും മന്ത്രിസഭാ രൂപീകരണം. ബി.ജെ.പി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എം.എല്‍.സി സ്ഥാനം നല്‍കിയ ശേഷം മന്ത്രിസ്ഥാനം നല്‍കിയേക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ ബി.ജെ.പിയിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയയ്ക്കും. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍ ഡി. രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *