കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി കേരളത്തില്‍

കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി കേരളത്തില്‍

രാജ്യത്ത് ആദ്യമായി കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കന്നുകാലികളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ചിപ്പ് സംവിധാനമായ ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചി ആണ് പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനെത്തിയത്. കേരള മൃഗസംരക്ഷണ വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രൊജക്റ്റ് ആയി RFID നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കര്‍ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് മനസ്സിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം.
ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാല്‍, കേരള മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ബേബി കെ.കെ, പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ഡോ. രാജേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അജിത് എം.ജി, പി.ആര്‍.ഒ ഡോ. എബി കെ.എബ്രഹാം, ഡോ. ജാന്‍കി ദാസ്, ഡോ. ശുഭ പരമേശ്വരന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ഡാനിയല്‍ കുട്ടി, അബ്ദുല്‍ സലാം എന്നിവരില്‍ നിന്നും പദ്ധതി നടത്തിപ്പിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കി. ശേഷം ഓമല്ലൂര്‍ പഞ്ചായത്തിലെ ക്ഷീരകര്‍ഷരുടെ വീട് സന്ദര്‍ശിച്ചു പശുക്കളില്‍ ആര്‍.എഫ്.ഐ.ഡി മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന പ്രായോഗിക വശങ്ങളും മനസ്സിലാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *