എസ്.എസ്.എല്‍.സി; മര്‍കസ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

എസ്.എസ്.എല്‍.സി; മര്‍കസ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള നാല് സ്‌കൂളുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം. കാരന്തൂര്‍ മര്‍കസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൂമ്പാറ ഫാത്തിമാബി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചേരനല്ലൂര്‍ അല്‍ ഫാറൂഖിയ ഹയര്‍ സെണ്ടറി സ്‌കൂള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. നാല് സ്‌കൂളുകളിലായി 99 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി.

മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍, മാനേജ്മെന്റ്, പി.ടി.എ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *