കൊച്ചി:ഹിന്ദു പാര്‍ലമെന്റ് ജനസഭ, നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി.)ക്ക് പിന്തുണ നല്‍കുന്നതായി ജനറല്‍ സെക്രട്ടറി സി.പി.സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കെന്ന പോലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ സാമൂഹിക-രാഷ്ട്രീയ ഇടങ്ങള്‍ ലഭിക്കുന്നില്ല. കേരള കോണ്‍ഗ്രസുകള്‍ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ക്രിസ്തീയ സമൂഹം അവരുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക ഇടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണികളാകട്ടെ മുസ്ലിം വോട്ട് ബാങ്കിലാണ് ശ്രദ്ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈന്ദവ – ക്രിസ്ത്യന്‍ സഹകരണത്തിന്റെ ഭാഗമായി ഹിന്ദു പാര്‍ലമെന്റ് ജനസഭ എന്‍.പി.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണന്ന് സി.പി.സുഗതന്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി)യുടെ വളര്‍ച്ചക്ക് വേണ്ടി ശക്തി പകരുവാന്‍ ഹിന്ദു പാര്‍ലമെന്റ് ജനസഭ പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റിലേഷ് ബാബു, സുമേഷ് ശാന്തി മഠം എന്നിവരും പങ്കെടുത്തു.