എന്‍.ഐ.ടി കാലിക്കറ്റില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ ആറ് ആഴ്ചത്തെ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. എന്‍.ഐ.ടി കാലിക്കറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പിഎം ഗതിശക്തിയുടെ ഭാഗമായി ആരംഭിച്ച സെന്റര്‍ ഓഫ് എക്‌സെല്ലെന്‌സ് ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ആണ് ഈ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്. പ്ലസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ പ്രവര്‍ത്തി പരി ചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ദിവസേന രണ്ടു മണിക്കൂര്‍ വീതം ഉള്ള ആറ് ആഴ്ചത്തെ ഓണ്‍ലൈന്‍ പഠനരീതിയിലാണ് കോഴ്‌സ് രൂപകല്‍പന
ചെയ്തിരിക്കുന്നത്. ഈ കോഴ്‌സ് ജൂണ്‍ 12ന് ആരംഭിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 7, 2023. കോഴ്‌സുമായി ബന്ധപ്പെട്ട ലഘുപത്രികക്ക് എന്‍.ഐ.ടി.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://nitc.ac.in/coelscm.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക: 9447597959.