ഇ-സമൃദ്ധ ആറുമാസത്തിനകം നടപ്പിലാക്കാന്‍ പരിശീലകര്‍ക്കുള്ള പരിശീലനം സമാപിച്ചു

ഇ-സമൃദ്ധ ആറുമാസത്തിനകം നടപ്പിലാക്കാന്‍ പരിശീലകര്‍ക്കുള്ള പരിശീലനം സമാപിച്ചു

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഴുവന്‍ ആശുപത്രി ശൃംഖലാ സേവനങ്ങളും ചികില്‍സാ ഡാറ്റയും ഒരു കുടക്കീഴിലാക്കുന്ന ഇ-സമൃദ്ധ സോഫ്റ്റ്‌വെയര്‍ പദ്ധതിയുടെ പരിശീലനം ഇന്ന് സമാപിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകരുടെയും മൃഗങ്ങളുടെയും ഡാറ്റകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷരകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.
എല്ലാ ജില്ലകളില്‍ നിന്നും മൂന്ന് വീതം പരിശീലകര്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനത്തില്‍ പങ്കെടുക്കാനും ആര്‍.എഫ്.ഐ.ഡി മൈക്രോചിപ്പ് ഘടിപ്പിച്ചതിന് ശേഷം ഡാറ്റകള്‍ ശേഖരിക്കുന്ന ഇ-സമൃദ്ധ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചിയും എത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.സിന്ധു, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ. ബേബി കെ. കെ, ഡോ. സിന്ധു ,ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. വേണുഗോപാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. അജിത് എം. ജി , ഡോ. റോണി റേയ് ജോണ്‍ തുടങ്ങിയവരും പരിശീലനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *