ആവേശമായി മലബാര്‍ മെഹ്ഫില്‍; മാപ്പിളപ്പാട്ടുകള്‍ ഒരു നാടിന്റെ സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ആവേശമായി മലബാര്‍ മെഹ്ഫില്‍; മാപ്പിളപ്പാട്ടുകള്‍ ഒരു നാടിന്റെ സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കോഴിക്കോട്: മാപ്പിളപ്പാട്ടുകള്‍ ഒരു നാടിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേരള മാപ്പിള കല അക്കാദമിയുടെ 24ാം വാര്‍ഷികം – മലബാര്‍ മെഹ്ഫില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിളപ്പാട്ടുകള്‍ പോലും സത്വം നഷ്ടപ്പെടുന്ന വിധം മലീമസമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാപ്പിള കലകളുടെ പ്രചാരണത്തിന് ഇത്തരം കൂട്ടായ്മ അനിവാര്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. പി.കെ മൊയ്തീന്‍ കോയ, സി.പി മുജീബ് റഹ്‌മാന്‍ എന്നിവരെ ആദരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. റഫി പി. ദേവസ്യ, ഡോ.കെ മൊയ്തു, സി.ഇ ചാക്കുണ്ണി, ടി.പി അഹമ്മദ് കോയ, സുലൈമാന്‍ കാരാടന്‍, എ.പി അബ്ദുല്ലക്കുട്ടി, ജലീല്‍ ഇടത്തില്‍, ഹാഷിം കടാക്കലകം, സാജിത് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കോയാട്ടി മാളിയേക്കല്‍ സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യുവ ഗായകന്‍ അന്‍സാര്‍ ഇസ്മയില്‍, മഞ്ജു പിള്ള, സജ്‌ന നിഷാദ്, ദില്‍റൂബ നിഷാദ്, ഡോ. അമ്പിളി ശ്രീനിവാസ് എന്നിവര്‍ മാപ്പിളപ്പാട്ടുമായി വേദിയിലെത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *