അഭിമുഖം മാറ്റിവച്ചു
കൊല്ലം: വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് മെയ് 20ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.
യോഗം ജൂണ്‍ ആറിന്
കൊല്ലം: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2023 ജൂണ്‍ ആറ് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലായാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.