ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തിക
കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നം. 254/21) തസ്തികയുടെ അഭിമുഖം 24, 25, 26 തീയതികളില്‍ പട്ടം ആസ്ഥാന പി.എസ്.സി ഓഫിസിലും മെയ് 24ന് കൊല്ലം മേഖലാ ഓഫിസിലും നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
എച്ച്.എസ്.എ അറബിക് തസ്തിക
കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ അറബിക് (എന്‍.സി.എ-എല്‍.സി/എ.ഐ) (കാറ്റഗറി നം. 210/22) തസ്തികയുടെ അഭിമുഖം മെയ് 24ന് ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
പാര്‍ട്ട് ടൈം എച്ച്.എസ്.ടി ഹിന്ദി തസ്തിക
കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.ടി ഹിന്ദി (കാറ്റഗറി നം. 422/19) തസ്തികയുടെ അഭിമുഖം 25, 26 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തിക
കൊല്ലം: ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നം.421/22) തസ്തികയുടെ അഭിമുഖം 24 രാവിലെ 9.30ന് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടിന് ഓഫിസില്‍ എത്തണം. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.