വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കൊല്ലം: കെല്‍ട്രോണിന്റെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.
മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊല്ലം: പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ജില്ലയ്ക്ക് ഒരു ആഴക്കടല്‍ ബോട്ട് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ള ബാധ്യതകള്‍ ഇല്ലാത്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മെയ് 23. ഫോണ്‍: 0474 2792850.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ്
കൊല്ലം: കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ ഹയര്‍ സെക്കന്‍ഡറി പഠിച്ച് എന്‍ജിനീയറിങ് കോഴ്സ് പ്രവേശനം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിക്കാന്‍ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപ. മെയ് 22ന് രാവിലെ 10ന് കോളജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.