നാദാപുരം: നാദാപുരത്തെ പതിനാലാം വാര്‍ഡിലെ കുമ്മങ്കോട് കനാല്‍ പരിസരത്ത് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു എന്ന പരാതി പ്രകാരം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തി. മുഴുവന്‍ മാലിന്യം നിറച്ച ചാക്കുകളും കെട്ട് അഴിച്ച് പരിശോധിച്ചു. മാലിന്യം വലിച്ചെറിഞ്ഞവരെ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പരിശോധനയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.