മാഹി: കല്ലായി – പന്തക്കല്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പള്ളൂര്‍ പോലിസ് സ്റ്റേഷന്റെ ചുറ്റുമതില്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തിയും, കോയ്യോട്ട് തെരുവില്‍ ആലി സ്‌കൂള്‍ റോഡ് ജംഗ്ഷനിലെ കലുങ്ക് നിര്‍മ്മാണ പ്രവര്‍ത്തിയും പള്ളൂര്‍ – പന്തക്കല്‍ റോഡില്‍ പോലിസ് സ്റ്റേഷന്‍ ജംഗ്ഷന്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തിയും നടക്കുന്നതിനാല്‍ ഇന്ന് ( 20/05/2023) മുതല്‍ മെയ് 27 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയും പകലുമായി പ്രവര്‍ത്തി നടക്കുന്നതിനാല്‍ പള്ളൂര്‍ – പന്തക്കല്‍ റോഡില്‍ പള്ളൂര്‍ പോലിസ് സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കോയ്യോട്ട് തെരുവ് ജംഗ്ഷന്‍ വരെയുള്ള വഴിയില്‍ വാഹന ഗതാഗതവും, കാല്‍നട യാത്രയും പൂര്‍ണമായും നിരോധിച്ചിരിക്കുന്നതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.