കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി 17ാം സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും ഹോട്ടല്‍ നളന്ദയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20ന് രാവിലെ ഒന്‍പത് മണിക്ക് പ്രതിനിധി സമ്മേളനം ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ മുരളീധര പണിക്കര്‍ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ദേവരാജന്‍ തച്ചറക്കല്‍ അധ്യക്ഷത വഹിക്കും. ചെലവൂര്‍ ഹരിദാസപണിക്കര്‍, മാടത്തിങ്കല്‍ വിനോദ് കുമാര്‍ ലഹരി വിരുദ്ധ ക്ലാസെടുക്കും. സംസ്ഥാന ജോ. സെക്രട്ടറി പ്രമോദ് പണിക്കര്‍ പതാക ഉയര്‍ത്തും. എം.പി വിജീഷ് പണിക്കര്‍, മൂലയില്‍ മനോജ് പണിക്കര്‍, മിഥുന്‍ പണിക്കര്‍, മരുമയില്‍ ഒ.പി അച്യുതന്‍ പണിക്കര്‍ വയനാട്, ഗോപാലകൃഷ്ണ പണിക്കര്‍ കാടാമ്പുഴ, ബാലകൃഷ്ണ പണിക്കര്‍ എടക്കാട്, കമലം ആര്‍. പണിക്കര്‍, സുകുമാരന്‍ അത്തോളി എന്നിവര്‍ സംസാരിക്കും. 21ന് രാവിലെ 10ന് പൊതുസമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാനവര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
സംവരണവും പിന്നോക്ക സമുദായവും എന്ന വിഷയത്തില്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍ സംസാരിക്കും. എസ്.കുട്ടപ്പന്‍ ചെട്ട്യാര്‍ മുഖ്യാതിഥിയാവും. സംസ്ഥാന ജന.സെക്രട്ടറി ഇ.എം രാജാമണി, കെ.കെ സുധാകരന്‍ കണ്ണൂര്‍, കരുണദാസ് പെരുമ്പാവൂര്‍, ജി. നിഷികാന്ത് തിരുവനന്തപുരം, കുഞ്ഞികൃഷ്ണന്‍ കാസര്‍കോട് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബേപ്പൂര്‍ ടി.കെ മുരളീധരന്‍ പണിക്കര്‍, ഇ.എം രാജാമണി, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, മാടത്തിങ്കല്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.