തൃശ്ശൂര്‍: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള തിരുവള്ളൂര്‍ സേവരത്‌ന അവാര്‍ഡും 10,001 രൂപയും പ്രശസ്തിപത്രവും കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പി.ബാലചന്ദ്രന്‍ എം.എല്‍.എയില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഏറ്റുവാങ്ങി. ഭാരതീയ ദളിത് സാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് പ്രിന്‍സ്, സിനിമ സംവിധായകന്‍ പി.കെ ബാബുരാജ്, രാമദാസ് വെങ്ങേരി, കുമാരി കൃഷ്ണന്‍കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ:അംബേദ്കര്‍ ദേശീയ പുരസ്‌കാരവും മൗലാന അബ്ദുള്‍ കലാം ഫൗണ്ടേഷന്‍, ശ്രീ സത്യസായി സേവ, യു.എ.ഇ പ്രവാസി അസോസിയേഷന്‍, അന്താരാഷ്ട്ര ഖലീല്‍ ജിബ്രാന്‍, ദ്രാവിഡ കലാ സാംസ്‌കാരിക വേദി, ജോണ്‍ ഡാനിയേല്‍ അക്കാദമി, നവോത്ഥാന സംസ്‌കൃതി, പ്രവാസി റിവ്യൂ എക്‌സലന്റ് തുടങ്ങിയ അവാര്‍ഡുകളും മുന്‍പ് ലഭിച്ചിട്ടുണ്ട്.