കോഴിക്കോട്: പ്രശസ്ത സൈക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ: സി.കെ അനില്‍കുമാറിന് ജന്മനാടായ ചെട്ടിക്കുളം സേതു സീതാറാം എല്‍.പി സ്‌കൂളില്‍ 21ന് ഞായര്‍ വൈകീട്ട് നാല് മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് ആദരവ് നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മലബാറിലെ ആദ്യത്തെ ആത്മഹത്യ പ്രതിരോധ സംഘടനയായ നവജീവന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ (2000), യുവാക്കള്‍ക്കായി 2000 മുതല്‍ നടത്തിയ 600ഓളം ഹിപ്‌നോരമ എന്ന അന്ധവിശ്വാസ ദൂരീകരണ സ്റ്റേജ് ഷോ, വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ 2003 മുതല്‍ നടത്തിയ മാനസികാരോഗ്യവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ഹിപ്‌നോപീഡിയ (എസ്.എസ്.എല്‍.സി), മൈന്റ് റിലാക്‌സ് (പ്ലസ്ടു), ഇന്‍സൈറ്റ് (അധ്യാപകര്‍), മൂന്ന് പ്രൊജക്ടുകള്‍, 2013ല്‍ ജയില്‍ അന്തേവാസികളുടെ മാനസിക പരിവര്‍ത്തനത്തിനായി നടത്തിയ സൈക്കോളജിക്കല്‍ കൗണ്‍സലിങ് ആന്റ് ഹിപ്‌നോ തെറാപ്പി, 13ല്‍പ്പരം മനശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 30 വര്‍ഷമായി നടത്തിയ സേവനം പരിഗണിച്ചാണ് ഡോ: സി.കെ അനില്‍ കുമാറിനെ ആദരിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ: ബിന്ദു അരവിന്ദ് (ജന.കണ്‍വീനര്‍), ഡോ: ഷീല (ജോയിന്റ് കണ്‍വീനര്‍), തിരുവച്ചിറ മോഹന്‍ദാസ് (മുന്‍ പി.ആര്‍.ഒ, നവജീവന്‍), സോമസുന്ദരന്‍, ഡോ: കെ.കെ കുഞ്ഞഹമ്മദ് പങ്കെടുത്തു.