കൊല്ലം: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുന്‍ എം.എല്‍.എയും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി) സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനുമായ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സുഗതന്‍ മുഖ്യപ്രഭാഷണം ചെയ്തു. എന്‍.പി.പി സംസ്ഥാന കമ്മിറ്റി വക്താവ് പ്രൊഫ.കോന്നി ഗോപകുമാര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി സാബു ബെനഡിക്ട് (പ്രസി.) ചെമ്പകശ്ശേരി ചന്ദ്രബാബു, അഡ്വ. ശൂരനാട് വിഗ്ഗീസ് (വൈസ് പ്രസിഡന്റുമാര്‍), ശ്യാം കൃഷ്ണ (ജനറല്‍ സെക്രട്ടറി), ശിരീഷ് കുമാര്‍, മോഹനന്‍ പിള്ള, ജോസ് ആന്റണി, പി.ആര്‍.വിഷ്ണു, ഹരീഷ് ശാസ്താംകോട്ട, ജി.വി.ചാക്കോ (സെക്രട്ടറിമാര്‍), ഇരവിപുരം ജോസഫ് (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.