എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്

എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. വൈകുന്നേരം നാല് മുതല്‍ ഫലം നേരിട്ട് ലഭ്യമാകും.

ഈ വര്‍ഷം സംസ്ഥാനത്ത് 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും ആണ് എസ്.എസ്.എല്‍.സി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയത് 1,40,703 കുട്ടികള്‍ ആണ്. ഇതില്‍ 72,031 പേര്‍ ആണ്‍കുട്ടികളും 68,672 പേര്‍ പെണ്‍കുട്ടികളും ആണ്. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്കായി 2960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRD LIVE മൊബൈല്‍ ആപ്പിലും
www.prd.kerala.gov.in,
https://results.kerala.gov.in,
https://examresults.kerala.gov.in,
https://pareekshabhavan.kerala.gov.in,
https://results.kite.kerala.gov.in,
https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.

എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി ഫലം http://ahslcexam.kerala.gov.in ലും ലഭിക്കും.

മൊബൈലിലൂടെ എങ്ങനെ ഫലം അറിയാം?

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘സഫലം’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐ.ഒ.സ് ആണെങ്കില്‍ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക. രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കുക. അടുത്തതായി തെളിഞ്ഞ് വരുന്ന വിന്‍ഡോയില്‍ ഫലം കാണാന്‍ സാധിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *