ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഇ-പോസ് മെഷീന്‍ വീണ്ടും പണിമുടക്കിയതോടെ വീണ്ടും സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികള്‍ അറിയിച്ചു. സിസ്റ്റം തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാര്‍ പെട്ടെന്ന് പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പ്രതികരിച്ചു.
പാലക്കാട് താലൂക്കില്‍ 167 റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോടും തൃശൂരിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാര്‍ കാരണം എറണാകുളത്തെ റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വിശദമാക്കുന്നത്. 1300 ല്‍ അധികം റേഷന്‍ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല.
സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയത്.