കോഴിക്കോട്: 18ാമത് ഡല്‍ഹി കോഴ്‌സ് ഓണ്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ 21 മുതല്‍ 24 വരെ റാവിസ് കടവില്‍ വച്ച് നടത്തുമെന്ന് സ്‌ട്രോക്ക് ആന്റ് ന്യൂറോ ഇന്‍ര്‍വെന്‍ഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ഡോ.ഷാക്കിര്‍ ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌ട്രോക്ക് ആന്റ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫൗണ്ടേഷനും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റല്‍ സൂറിച്ചും(സ്വിറ്റ്‌സര്‍ലന്‍ഡ്) സംയുക്തമായാണ് ഇന്റര്‍വെന്‍ഷന്‍ നടത്തുന്നത്. ജപ്പാന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രമുഖ ന്യൂറോ ഇന്റര്‍വെന്‍ഷനിസ്റ്റുകളും ന്യൂറോ സര്‍ജന്‍മാരും പഠനശിബിരത്തിന് നേതൃത്വം നല്‍കും.
കഴിഞ്ഞ 17 വര്‍ഷമായി ഡല്‍ഹിയില്‍ നടന്നിരുന്ന ‘ഡല്‍ഹി കോഴ്‌സ് ‘ ആദ്യമായാണ് കോഴിക്കോട്ട് നടക്കുന്നത്. എന്റോവാസ്‌കുലര്‍
ന്യൂറോ ഇന്റര്‍വെന്‍ഷന്‍ എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ മസ്തിഷ്‌കാഘാതവും തലച്ചോറിലെ രക്തധമനികളുടെ അനുബന്ധ അസുഖങ്ങളും ചികിത്സിക്കുന്ന ചികിത്സാവിധിയപ്പറ്റി നടത്തുന്ന പഠനങ്ങളാണ് പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠനശിബിരത്തില്‍ വച്ച് പ്രമുഖ ന്യൂറോളജിസ്റ്റ്/ ന്യൂറോ സര്‍ജന്മാരായ പ്രൊഫ.ഡോ. മധുസൂദനന്‍.എം (തിരുവനന്തപുരം), പ്രൊഫ. മാസാക്കി കൊമിയാമ (ഒസാക്ക, ജപ്പാന്‍), പ്രൊഫ.ഡോ. ദീന്‍ മുഹമ്മദ് (ധാക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂറോസയന്‍സ് ഡയരക്ടര്‍, ബംഗ്ലാദേശ്) എന്നിവരെ ആദരിക്കും. പഠനശിബിരത്തില്‍ നൂറോളം
ന്യൂറോളജിസ്റ്റുകള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ന്യൂറോ വിഭാഗം മേധാവി ഡോ.ഉമ്മര്‍ കാരാടന്‍, ഡോ.ആനന്ദ് വാര്യര്‍, ഡോ. ശ്രീജിതേഷ്, പ്രതിഭ എന്നിവര്‍ സംബന്ധിച്ചു.