ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും തിങ്കളാഴ്ച നോളജ്സിറ്റിയില്‍

ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും തിങ്കളാഴ്ച നോളജ്സിറ്റിയില്‍

ഹബീബ് ഉമര്‍ ഹഫീളും കാന്തപുരവും നേതൃത്വം നല്‍കും

നോളജ്സിറ്റി: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്നവര്‍ക്കായുള്ള യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും നോളജ് സിറ്റിയില്‍. തിങ്കളാഴ്ച വൈകീട്ട് ഏഴിന് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം. വിശ്രുത പണ്ഡിതനും ആത്മീയ വേദികളിലെ നിറസാന്നിധ്യവുമായ ശൈഖ് ഉമര്‍ ബിന്‍ ഹഫീള്, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുക്കും.
കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ഹജ്ജ് കമ്മിറ്റി മുഖേനെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ഇത്തവണ ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി +91 7034 046 602 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *