കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് വി.കെ.സി ഗ്രൂപ്പ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളജിലെ വിവിധ ഓപറേഷന്‍ തീയറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വി.കെ.സിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വി.കെ.സി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.