കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയും സംയുക്തമായി കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിച്ച മെഗാ സെന്റര്‍ ഓഫ് എക്‌സലന്‍സ്, ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ സി.ഇ.ഒ അരവിന്ദ് ബാലി ഉദ്ഘാടനം ചെയ്തതായി ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ മാനേജിങ് ഡയരക്ടര്‍ മുത്തു കോഴിച്ചെന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് എന്നതിലുപരി കൂടുതല്‍ സംരഭകത്വവും ഈ മേഖലയില്‍ കൊണ്ടുവരാനാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ഇന്‍ഡസ്ട്രിയല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ നടത്താനുള്ള ആധുനിക ഉപകരണങ്ങള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ മൊബൈല്‍ നിര്‍മാണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 310 മില്യണ്‍ യൂണിറ്റ് മൊബൈല്‍സ് ഇന്ത്യയില്‍ നിര്‍മിച്ചെന്നും 90,000 കോടി രൂപയുടെ മൊബൈല്‍ കയറ്റുമതി ചെയ്‌തെന്നും ടി.ടി.എസ്.എസ്.സി സി.ഇ.ഒ അരവിന്ദ് ബാലി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പി.എല്‍.ഐ ആന്റ് പി.എം.പി നയങ്ങള്‍ നിര്‍മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദ് ബാലി, സമഗ്രശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.മനോജ്കുമാര്‍, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാലൂര്‍, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ കോഴിക്കോട് സെന്റര്‍ എം.ഡി സുധീര്‍.കെ, ടി.ടി.എസ്.എസ്.സി അസിസ്റ്റന്റ് മാനേജര്‍ ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.