കോടിയേരി സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കോടിയേരി സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

മാഹി: മലയാള കലാഗ്രാമം സ്ഥാപകന്‍ എ.പി കുഞ്ഞിക്കണ്ണന്റെ കുടുംബം, ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ നല്‍കി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കമുള്ള പുസ്തകങ്ങള്‍ എ. ബാലന്‍ ബിനീഷ് കോടിയേരിക്ക് കൈമാറി. സഹോദരങ്ങളായ ഡോ: എ.പി.ശ്രീധരന്‍, എ.പി.വിജയന്‍, ഡോ: ടി.വി. വസുമതി, വി.കെ.രാകേഷ്, കെ.പി.വിജയന്‍, സിറോഷ് ലാല്‍ ദാമോദരന്‍, ഡോ.ടി.കെ.മുനീര്‍, ടി.കെ സുരേഷ്, ഷിജു ടി.പി, ഹരിശ്ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
മെയ് 21ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെ ചൊക്ലി മൊയാരം മന്ദിരത്തില്‍ പുസ്തക സമര്‍പ്പണം പരിപാടിയില്‍ കെ.കെ.മാരാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ പങ്കെടുക്കും. പ്രമുഖ പ്രസാധകരുടെ പ്രദര്‍ശനത്തില്‍ വലിയ വിലക്കുറവോടെ പുസ്തകങ്ങള്‍ വാങ്ങി ലൈബ്രറിക്ക് നല്‍കാനുള്ള സംവിധാനത്തില്‍ പങ്കാളികളാകാന്‍ മുഴുവനാളുകളേയും ആദരപൂര്‍വം ലൈബ്രറി ഭാരവാഹികള്‍ ക്ഷണിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *