കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്ക് പുതിയ മുഖം; പൗള്‍ട്രി പ്രോസസിങ്ങ് പ്ലാന്റ് ഉദ്ഘാടനം നാളെ

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്ക് പുതിയ മുഖം; പൗള്‍ട്രി പ്രോസസിങ്ങ് പ്ലാന്റ് ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് നിര്‍മാണം പൂര്‍ത്തിയായ കേരള ചിക്കന്‍ പൗള്‍ട്രി പ്രോസസിങ്ങ് പ്ലാന്റ് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള ചിക്കന്‍ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സി.ഇ.ഒയും കുടുംബശ്രീ പ്രോഗ്രാം ഓഫിസറുമായ ഡോ.സജീവ് കുമാര്‍.എ പദ്ധതി വിശദീകരണം നടത്തും.

പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതു വഴി ശാസ്ത്രീയമായി സംസ്‌കരിച്ച് ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ സാധിക്കും. വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് ഫൗള്‍ട്രി പ്രോസസിങ്ങ് ലൈനിലായിരിക്കും കോഴിയിറച്ചിയുടെ സംസ്‌കരണം നടത്തുക. ഗുണമേന്‍മ ഉറപ്പു വരുത്തിയ ഉല്‍പന്നങ്ങള്‍ ‘കുടുംബശ്രീ കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിപണനം ചെയ്യാനാണ് ആദ്യഘട്ട തീരുമാനം.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, മൃഗ സംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ്‌ജ്യോതിനാഥ് ഐ.എ.എസ്, ജില്ലാകലക്ടര്‍ ജെറോമിക് ജോര്‍ജ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, കണിയാപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉനൈസ അന്‍സാദ്, തുമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫ്രാന്‍സിസ് ജെഫെയ്‌സണ്‍, കെപ്‌കോ മാനേജിങ്ങ് ഡയരക്ടര്‍ ഡോ.പി.സെല്‍വ കുമാര്‍, ബി.ഡി.എസ് ചെയര്‍മാന്‍ പി.കെ സുരേഷ്, ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ശ്രീകല.എസ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.ദിലീപന്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പ്രിജി.എസ്.ദാസ്, കഠിനംകുളം എസ്.എച്ച്.ഒ സാജു ആന്റണി, കഠിനംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്.കെ, വാര്‍ഡ് മെമ്പര്‍ റീത്ത റിക്‌സണ്‍, സി.ഡി.എസ് അധ്യക്ഷ റൂബി നൗഷാദ് എന്നിവര്‍ ആശംസകള്‍ നേരും. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ് സ്വാഗതവും കെ.ബി.എഫ്.പി.സി.എല്‍ സചിത്ര ബാബു നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *