കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് ആശ്വാസം. സിദ്ധരാമയ്യ  അടുത്ത മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ പരിഹാരമായത്.

ഈ മാസം 20ന് ബംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എം.എല്‍.എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദേശം. ബംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *