യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വര്‍ധിക്കും
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി സര്‍ക്കാര്‍. യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെയാണ് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. വര്‍ധന ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന അപേക്ഷയില്‍ കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണ്‍ പകുതിയോടെ നികുതി വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. നിലവിലുള്ള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനവാണ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ സര്‍ചാര്‍ജില്‍ നിന്നും മുക്തമാക്കുന്നതിനുമുമ്പാണ് നിരക്കു വര്‍ധന. ഫെബ്രുവരി മുതല്‍ മെയ് മാസം അവസാനംവരെ വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. 50 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞിരുന്നു. പ്രതിമാസം കൂടാതെ ഫിക്സഡ് ചാര്‍ജ് 30 രൂപ വരെ കൂട്ടണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു.