‘മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍’ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു

‘മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍’ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു

കോഴിക്കോട്: സ്വാതന്ത്രസമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടയാളപ്പെടുത്തിയ ‘മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍’ ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഒത്തുചേര്‍ന്നു. കോഴിക്കോട് ഹെറിറ്റേജ് ഹാളില്‍ നടന്ന
ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. മതേതര സന്ദേശം നല്‍കുന്ന കലാ സൃഷ്ടികളെ സൈബര്‍ ആക്രമണം നടത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാന്‍ ഭരണകൂടം തന്നെ കൂട്ടുനില്‍ക്കുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണെന്ന് കമാല്‍ വരദൂര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ‘മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍’ എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തത്. കലാമൂല്യം കൊണ്ടും സത്യസന്ധമായ അടയാളപ്പെടുത്തല്‍ കൊണ്ടും മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സൈബര്‍ ആക്രമണവും ഭീഷണികളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ചിത്രം വലിയ വിജയമായി തീര്‍ന്നത്. വാരിയന്‍ കുന്നന്റെ കുടുംബമായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന് വേണ്ടി ഫൈസല്‍ ഹുസൈന്‍ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ജീവിതം സത്യസന്ധമായി ആവിഷ്‌കരിച്ച അണിയറ പ്രവര്‍ത്തകരെ പത്രപ്രവര്‍ത്തകനും
സാംസ്‌കാരിക പ്രവര്‍ത്തകനുമായ സയന്‍സണ്‍ പുന്നശ്ശേരി ആദരിച്ചു.കവി ബാപ്പു വാവാട് മുഖ്യാതിഥിയായി. സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍,സുഹാസ് ലാംഡ, ബന്ന ചേന്ദമംഗല്ലൂര്‍,മജീദ് പുളിക്കല്‍,അനില്‍ ജനനി,മുക്കം വിജയന്‍ , ഗൗതം രാജീവ്, പ്രബീഷ് ലിന്‍സി,രാജശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *