മലബാര്‍ മെഹഫില്‍ 19ന്

മലബാര്‍ മെഹഫില്‍ 19ന്

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി കേന്ദ്രകമ്മിറ്റിയുടെ 24ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മെഹഫില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19ന്(വെള്ളി) വൈകീട്ട് ആറിന് മാമുക്കോയ നഗറി(കോഴിക്കോട് ടൗണ്‍ഹാള്‍)ല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് തലശ്ശേരി കെ.റഫീഖ് മുഖ്യപ്രഭാഷണം നടത്തും. മലബാര്‍ മേഖല പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മെഹഫിലില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍സാര്‍ ഇസ്മയില്‍, നിഷാദ്, സജ്‌ന നാട്ടിക, ബേബി ദില്‍റൂബ എന്നിവര്‍ ഗാനങ്ങളാലപിക്കും. വാര്‍ത്താസമ്മേളനത്തില്‍ തലശ്ശേരി കെ. റഫീഖ്, സുബൈര്‍ കൊളക്കാടന്‍, കോയട്ടി മാളിയേക്കല്‍, വിശോഭ്.പി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *