ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളനം നടത്തി

ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളനം നടത്തി

തൃശൂര്‍: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 27-ാമത് സംസ്ഥാന സമ്മേളനവും പുരസ്‌കാരവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കുടുംബ സംഗമവും കേരള സാഹിത്യ അക്കാദമിയില്‍ വിവിധ പരിപാടികളോടെ നടത്തി. സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദലിത് സംഗമം തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രന്‍ എം.എല്‍.എ പുരസ്‌ക്കാര വിതരണവും, സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എസ്. പ്രിന്‍സ്, സിനിമാ സംവിധായകന്‍ പി.കെ.ബാബുരാജ്, രാമദാസ് വെങ്ങേരി, കെ.പി.ഗോപിനാഥ്, പി.എസ്.സുഗന്ധപ്പന്‍, കുമാരി കൃഷ്ണന്‍കുട്ടി, സുലോചന രാജന്‍, എം.വി. അനിത, അനൂപ് ബി ബാലകൃഷ്ണന്‍, സുഷമ അശോകന്‍, പി.കെ.റാവുകുട്ടന്‍, സീതാദേവി മലയാറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *