തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പുതുതായി പണി കഴിപ്പിച്ച കര്‍ഷക പരിശീലകര്‍ക്കുള്ള ഹോസ്റ്റല്‍ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മെയ് 20ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വയനാട്, കോഴിക്കോട് ജില്ലക്കാര്‍ക്കുള്ള കര്‍ഷക പരിശീലന കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിനോടനുബന്ധിച്ചാണ് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് അകിട് വീക്കവും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ കര്‍ഷക സെമിനാര്‍ നടക്കും.