മാഹി: കലൈമാമണി അവാര്‍ഡ് ജേതാവ് ചാലക്കര പുരുഷുവിന് നാടെങ്ങും ആദരവ്. ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂള്‍ പി.ടി.എ, സഹപാഠി, എം.എ.എസ്.എം വായന ശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദര ചടങ്ങ് സംഘടിപ്പിച്ചു. കെ.മോഹനന്റെ അദ്ധ്യക്ഷതയില്‍ എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗായകന്‍ എം. മുസ്തഫ മാസ്റ്റര്‍, പായറ്റ അരവിന്ദന്‍, കെ.പി വത്സന്‍, കെ.പവിത്രന്‍ മാസ്റ്റര്‍, എം. ശ്രീജയന്‍, കെ.കെ രാജീവന്‍ മാസ്റ്റര്‍, രസ്‌ന അരുണ്‍, ആനന്ദ് കുമാര്‍ പറമ്പത്ത്, കെ.വി. സന്ദീവ്, കെ. സമീര്‍ സംസാരിച്ചു. ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ദ്വിദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു.
അഡ്വ. ഇ. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പിന്നണി ഗായകന്‍ പ്രേംകുമാര്‍, മണലില്‍ മോഹനന്‍, സുരേഷ് ബാബു വട്ടോളി, മണലില്‍ മധു സംസാരിച്ചു. ചാലക്കര നൂപുര നാട്യഗൃഹം പതിമൂന്നാം വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായി ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചാലക്കര പുരുഷുവിനെ ആദരിച്ചു. ഡോ: മധുസൂദനന്‍ ഭരതാഞ്ജലി ഉദ്ഘാടനം ചെയ്തു. റീജേഷ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മാഹി പ്രസ്സ് ക്ലബ്ബില്‍ ചാലക്കര പുരുഷുവിന് ആദരവ് നല്‍കി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.വി.ഹരീന്ദ്രന്‍ ചാലക്കര പുരുഷുവിനെ പൊന്നാട നല്‍കി ആദരിച്ചു. സോമന്‍ പന്തക്കല്‍, പി.കെ.സജീവന്‍, എം.എ.അബ്ദുള്‍ ഖാദര്‍, സത്യന്‍ കുനിയില്‍, ജെ.സി ജയന്ത്, നിര്‍മ്മല്‍ മയ്യഴി സംസാരിച്ചു.
കലൈമാമണി സാഹിത്യ അവാര്‍ഡ് നേടിയ ചാലക്കര പുരുഷുവിനെ കണ്ടോത്ത് പൊയില്‍ തറവാട് സംഗമം ആദരിച്ചു. കെ.പി. ലക്ഷ്മണന്റെ അദ്ധ്യക്ഷതയില്‍ പൗരമുഖ്യന്‍ കെ.പി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. കെ.പി സജീവന്‍, ടി.ശശികുമാര്‍, കൃഷ്ണദാസ് മാഹി, കെ.പി രമേശന്‍, കെ.പി. ശാന്ത സംസാരിച്ചു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ ഫ്രഞ്ച് എംപയറില്‍ നല്‍കിയ ആദര ചടങ്ങില്‍ ടി.എം സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി.ശിവദാസ് (സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ മേഖല പ്രസിഡണ്ട്), കെ.ഇ സുലോചന (ആശ്രയ വിമന്‍സ് സൊസൈറ്റി) പായറ്റ അരവിന്ദന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), എ.വി യൂസഫ് (മാഹി സി.എച്ച്. സെന്റര്‍), ഇ.കെ. റഫീഖ്, ആര്‍ട്ടിസ്റ്റ് സതീ ശങ്കര്‍, ജസീമ മുസ്തഫ, ടി.എ ലതീപ്, രതി ചെറുകല്ലായി, സവിത ഈസ്റ്റ് പള്ളൂര്‍, ദാസന്‍ കാണി സംസാരിച്ചു.