ന്യൂഡല്‍ഹി: കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ ചെയര്‍പേഴ്സനായി മുതര്‍ന്ന ഐ.എ.എസ് ഒഫിസര്‍ രവ്നീത് കൗറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഒക്ടോബറില്‍ അശോക് കുമാര്‍ ഗുപ്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം കമ്മിഷന് സ്ഥിരം ചെയര്മാനില്ലായിരുന്നു. കമ്മിഷനംഗമായ സംഗീത വര്‍മ ആക്ടിങ് ചെയര്‍പേഴ്സനായി പ്രവര്‍ത്തിക്കുകയായിരുന്നു.