കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ആഗസ്റ്റില്‍പൂര്‍ത്തിയാവും

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ആഗസ്റ്റില്‍പൂര്‍ത്തിയാവും

തലശ്ശേരി: ഏറെ മാസങ്ങളായി ഇഴഞ്ഞുനീങ്ങിയ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തിക്ക് വേഗത കൂടി. നാല് മാസത്തിനകം റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമായേക്കും. കഴിഞ്ഞ മാസം ഏറണാകുളത്ത് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗം നിര്‍മാണ പുരോഗതി വിലയിരുത്തുകയും വരുന്ന ഒക്ടോബറിനകം മേല്‍പ്പാലം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസം സ്പീക്കറുടെ തലശ്ശേരി ക്യാംപ് ഓഫിസില്‍ പാലം കരാര്‍ കമ്പനിയായ ചെന്നൈ എസ്.പി.എല്ലിന്റെ സി.ഇ.ഒ ശരവണനെ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചയിലാണ് പാലം പണി ആഗസ്റ്റില്‍ തീര്‍ക്കാനാവുമെന്ന് ധാരണയായത്.
കൊടുവള്ളിയില്‍ പണിയുന്ന മേല്‍പ്പാലത്തിന് പാളത്തിന്റെ ഇരുവശത്തുംപൈല്‍, പൈല്‍ ക്യാപ്, പിയര്‍, പിയര്‍ ക്യാപ്, ഗര്‍ഡര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിരുന്നു. പാളത്തിന് തൊട്ട് റെയില്‍വേ അനുമതിയോടെ പൈലിംഗ് നടത്തിയിട്ടുണ്ട്. ഇതിന്റെ പരിശോധന റെയില്‍വേ എഞ്ചിനിയറിങ്ങ് വിഭാഗം പൂര്‍ത്തിയാക്കി .തുടര്‍ പ്രവൃത്തിക്കും അനുമതി നല്‍കി. ഇതോടെ ഒട്ടും വൈകാതെ പൈല്‍ ക്യാപും തൂണുകളും (പിയര്‍) ഇവിടെ ഉയരും. മേല്‍പാലം കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയായില്ല .പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 30-നകം സര്‍വീസ് റോഡിന്റെയും ദേശീയപാതയുടെ ഭാഗത്തെ സ്ലാബുകളുടെയും നിര്‍മാണം പൂര്‍ത്തിയാവും’. ജൂണ്‍ 12-നകം ഇരുഭാഗത്തെയും താങ്ങുമതില്‍ നിര്‍മിക്കും. 62 പൈലും 10 തൂണും 11 സ്ലാബുമാണ് പാലത്തിനുണ്ടാവുക.

Share

Leave a Reply

Your email address will not be published. Required fields are marked *