കോഴിക്കോട്: കാജുകാഡോ കരാട്ടെ ആന്റ് മാര്‍ഷല്‍ ആക്കാദമി സംഘടിപ്പിക്കുന്ന 12ാമത് ഓള്‍ ഇന്ത്യ ഓള്‍ സ്റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ഫുള്‍കോണ്‍ ടാക്റ്റ് ഓപ്പണ്‍ ടൂര്‍ണമെന്റ് 20, 21 തിയതികളില്‍ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് രാവിലെ 10 മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യാതിഥികളാകും. കൗണ്‍സിലര്‍മാരായ എസ്.കെ അബൂബക്കര്‍, അനുരാധ തായാട്ട്, സി.പി സുലൈമാന്‍, സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ടൗണ്‍ബാങ്ക് പ്രസിഡന്റ് ടി.വി നിര്‍മലന്‍, കെ.രതീഷ് (സി.പി.ഐ.എം നോര്‍ത്ത് ഏരിയ സെക്രട്ടറി), കബീര്‍ സലാല (ലോക കേരള സഭാംഗം), സി.കെ രേണുകാ ദേവി, പ്രസന്ന ടീച്ചര്‍, സേതുമാധവന്‍, നിഷാന്ത് ആശംസകള്‍ നേരും.
കാജുകാഡോ സെക്രട്ടറി രാഗേഷ് സി.പി സ്വാഗതവും നിഷാന്ദ് നന്ദിയും പറയും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം.പി ഷൈജല്‍ ടീം അംഗങ്ങളെ പരിചയപ്പെടും. കേരള, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ആസാം, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 800ഓളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. സമാപനസമ്മേളനം 21ന് വൈകീട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ എം. ദിലീപ്കുമാര്‍, റെന്‍ഷി പി.കെ ജയരാജ്, റെന്‍ഷി രാഗേഷ്, അബ്ദുള്‍ നാസര്‍, പത്മനാഭന്‍ എന്‍.പി, എം.രാജു എന്നിവര്‍ പങ്കെടുത്തു.