മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഴുവന്‍ ആശുപത്രി ശൃംഖലാ സേവനങ്ങളും ചികില്‍സാ ഡാറ്റയും ഒരു കുടക്കീഴിലാക്കുന്ന ഇ-സമൃദ്ധ സോഫ്റ്റവെയര്‍ പദ്ധതിയുടെ പരിശീലനം തുടങ്ങി. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ മൃഗങ്ങളുടെയും ഡാറ്റകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും. എല്ലാ ജില്ലകളില്‍ നിന്നും മൂന്ന് വീതം പരിശീലകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന പരിശീലനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓണ്‍ലൈനില്‍ പങ്കെടുത്തു നിര്‍വഹിച്ചു.