ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം
തിരുവനന്തപുരം: ഇന്ന് ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് കേരള കാബിനറ്റ് അംഗീകാരം നല്‍കും. ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും, ഉയര്‍ന്ന ശിക്ഷ ഏഴ് വര്‍ഷം വരെ തടവുമായിരിക്കും. നഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. സമയബന്ധിത നിയമനടപടികള്‍ക്ക് വ്യവസ്ഥയുണ്ടാകും.
സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പ്പെടുത്താനും ആവശ്യം ഉയര്‍ന്നിരുന്നു. ഡോ. വന്ദനയുടെ പേര് ഈ നിയമഭേദഗതിക്ക് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ ഒരാവശ്യം.