ശ്രീ ശരവണബാബ ഫൗണ്ടേഷന്റെ വിദ്യോത്സവും 15 മുതല്‍ 17 വരെ

ശ്രീ ശരവണബാബ ഫൗണ്ടേഷന്റെ വിദ്യോത്സവും 15 മുതല്‍ 17 വരെ

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി

 

കോഴിക്കോട്: ശ്രീ ശരവണബാബ ഫൗണ്ടേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വിദ്യോത്സവം എന്ന പരിപാടിയിലൂടെ സൗജന്യമായി 10,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ട്. ഈ വര്‍ഷം വിദ്യോത്സവം 2023 മെയ് 15, 16, 17 തിയ്യതിയിലായി മയിലാടുംകുന്ന് വച്ച് നടക്കുന്നു. മെയ് 15 ന് എ.സി.പി സുദര്‍ശന്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മാളികപ്പുറം മേല്‍ശാന്തി ബ്രഹ്‌മശ്രീ ശംഭു നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ജയരൂപന്‍ സ്വാമി, വാര്‍ഡ് മെംബര്‍ ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *