വിമുക്തഭടന്മാര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആലോചിക്കുമെന്ന് ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍ പി.സി നായര്‍

വിമുക്തഭടന്മാര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആലോചിക്കുമെന്ന് ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍ പി.സി നായര്‍

കോഴിക്കോട്: ആസാം റൈഫിള്‍സില്‍ നിന്നും വിരമിക്കുന്ന സൈനികര്‍ക്ക് സൈനികര്‍ക്ക് ക്ഷേമപദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്ന്‌ ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ പറഞ്ഞു. ആസാം റൈഫിള്‍സ് എക്‌സ് – സര്‍വീസ് മെന്‍ അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ തടസമില്ലാതെ നല്‍കുന്നുണ്ട്. മറ്റ് പദ്ധതികള്‍ ആവശ്യപ്പെട്ടാല്‍ ആലോചിക്കാമെന്ന് പ്രദീപ് ചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഡയറക്ടര്‍ ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായരെയും റിപ്പബ്ലിക് ദിനത്തില്‍ പോലിസ് മെഡല്‍ നേടിയ എം.ശശീന്ദ്രനെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം.പി ഷൈജല്‍ ആദരിച്ചു. കമാന്‍ഡന്റ് വി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. അരീസ ഡയറക്ടര്‍ കെ.ബി കര്‍കി, കേണല്‍ പി. മാധവന്‍, റിട്ട. കമാന്‍ഡന്റ് പി.എ മാത്യു, രാധാകൃഷ്ണന്‍ നായര്‍, അരീസ അടൂര്‍, പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ പ്രസംഗിച്ചു.

അരീസ കോഴിക്കോട് സെന്റര്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. ചേലിയ കഥകളി വിദ്യാലയത്തിലെ കലാകാരന്മാരായ ആര്‍ദ്ര പ്രേമിന്റെയും എസ്. അശ്വന്റിയും നൃത്തവിരുന്ന്, ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറിന്റെ ഗാനാലാപനം, ടി.പി.സി വളയന്നൂരിന്റെ കവിത എന്നിവയും ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *