യു.ഡി.എഫിലേക്ക് കേരളാ കോണ്‍ഗ്രസിനെ ക്ഷണിച്ചതില്‍ വി.ഡി സതീശന് എതിര്‍പ്പ്

യു.ഡി.എഫിലേക്ക് കേരളാ കോണ്‍ഗ്രസിനെ ക്ഷണിച്ചതില്‍ വി.ഡി സതീശന് എതിര്‍പ്പ്

തിരുവനന്തപുരം: യു.ഡി.എഫിലേക്ക് കേരള കോണ്‍ഗ്രസ്സിനെ ക്ഷണിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ കഴിഞ്ഞ ദിവസം യു.ഡി.എഫിലേക്ക് ക്ഷണിച്ചത്.

വയനാട്ടില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പാര്‍ട്ടി വിട്ടവരെയും, മുന്നണി വിട്ടവരെയും തിരിച്ചെത്തിക്കണമെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ സുധാകരനും രമേശും മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള ചില നേതാക്കള്‍ക്കുള്ളത്. ഇപ്പോള്‍ സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവരികയും, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് അനാവശ്യമായ ആശക്കുഴപ്പം സൃഷ്ടിക്കാനേ ഉതകൂവെന്ന് വി.ഡി സതീശനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *