യുവ രാഷ്ട്രീയ ജനതാദള്‍; എ.പി യൂസഫ് അലി മടവൂര്‍ പ്രസിഡന്റ്, ബിശ്വാസ് എസ്.നായര്‍ ജനറല്‍ സെക്രട്ടറി

യുവ രാഷ്ട്രീയ ജനതാദള്‍; എ.പി യൂസഫ് അലി മടവൂര്‍ പ്രസിഡന്റ്, ബിശ്വാസ് എസ്.നായര്‍ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: യുവരാഷ്ട്രീയ ജനതാദള്‍ (വൈ.ആര്‍.ജെ.ഡി) സംസ്ഥാന പ്രസിഡന്റായി എ.പി യൂസഫ് അലി മടവൂരിനേയും ജനറല്‍ സെക്രട്ടറിയായി ബിശ്വാസ് എസ്.നായരേയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിയന്‍ ആന്റണി കോട്ടയം, അഖില്‍ നെല്ലാച്ചേരി കണ്ണൂര്‍, ബിജോയ് പത്തനംതിട്ട, അഡ്വ. അഫ്‌സല്‍ പാലക്കാട് (വൈസ്പ്രസിഡന്റുമാര്‍). അനു സോജി കോട്ടയം, ജെയ്‌സണ്‍ പത്തനംതിട്ട, ആരോമല്‍ കൊല്ലം, സുരേഷ്‌കുമാര്‍ (ആലപ്പുഴ), സനിഷ് തൃശൂര്‍ (സെക്രട്ടറിമാര്‍), അരുണ്‍ പ്രയാര്‍ ആലപ്പുഴ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നോക്കുകുത്തികളാണെന്നവര്‍ പറഞ്ഞു. ലഹരി കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കുകകയാണ്.

ലഹരി മാഫിയകളെ നിയമത്തിന്റെ മുമ്പില്‍ക്കൊണ്ട് വരണമെന്നാവശ്യപ്പെട്ട് എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തും. ജൂണ്‍ ആദ്യവാരം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ഭവന സന്ദര്‍ശനം നടത്തിയും ലഹരിക്കെതിരായ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.പി യൂസഫ് അലി മടവൂര്‍, ജില്ലാ പ്രസിഡന്റ് നിസാര്‍ വൈദ്യരങ്ങാടി, രാജേഷ് നരിക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *