ചെന്നൈയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

ചെന്നൈയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഹോംഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് സ്‌കോറിങ്ങിലെ മെല്ലെപ്പോക്ക് തിരിച്ചടിയായി 34 പന്തില്‍ 48 റണ്‍സെടുത്ത ശിവം ഡൂഹെയാണ് ചെന്നൈ നിരയിലെ ടോപ്‌സ്‌കോറര്‍. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 144 റണ്‍സ് നേടിയത്. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ തുടക്കം അത്ര നല്ലതല്ലായിരുന്നു. ഒരു റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസിനേയും ഒമ്പത് റണ്‍െസടുത്ത വെങ്കടേഷ് അയ്യരേയും 12 റണ്‍സെടുത്ത ജേസണ്‍ റോയിയേയും ദീപക് ചഹാര്‍ പുറത്താക്കി. ഒരു ഘട്ടത്തില്‍ 33ന് മൂന്ന് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയുടേയും റിങ്കുസിംഗിന്റേയും കൂട്ടുക്കെട്ടാണ് കെ.കെ.ആറിന് തുണയായത്. ഇരുവരും നാലാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 43 പന്തില്‍ 54 റണ്‍സെടുത്ത റിങ്കുസിംഗിനെ മോയിന്‍ അലി റണ്ണൗട്ടാക്കിയെങ്കിലും അപ്പോഴേക്കും കൊല്‍ക്കത്ത വിജയം ഉറപ്പിച്ചിരുന്നു. 44 പന്തില്‍ 57 റണ്‍സുമായി നിതീഷ്‌റാണയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ആന്ദ്രേ റസലും പുറത്താകാതെ നിന്നു. റിങ്കുസിംഗാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *