കെ.വി അബ്ദുള്‍ ഖാദറിനെ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

കെ.വി അബ്ദുള്‍ ഖാദറിനെ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: കെ.വി അബ്ദുള്‍ ഖാദറിനെ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനായി നിയമിച്ച് ഉത്തരവായി. ഗുരുവായൂരില്‍ നിന്ന് മൂന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള പ്രവാസിസംഘം ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡി.എഫ് ജില്ലാ കണ്‍വീനറുമാണ്. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ആരോഗ്യ സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷെറീനയാണ് ഭാര്യ. മക്കള്‍: അഖില്‍, അജീഷ. എന്‍.അജിത്കുമാര്‍, ജോര്‍ജ് വര്‍ഗീസ്, വില്‍സണ്‍ ജോര്‍ജ്, സുധീര്‍ എലന്തോളി, എന്‍.വി ബാദുഷ, കെ.സി സജീവ്, നോര്‍ക്ക-നിയമ-തെഴില്‍ വകുപ്പ് സെക്രട്ടറിമാര്‍, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി, ഒഡെപെക് എം.ഡി, പ്രവാസി ക്ഷേമബോര്‍ഡ് സി.ഇ.ഒ, നോര്‍ക്ക റൂട്ട് സി.ഇ.ഒ എന്നിവര്‍ ഡയരക്ടര്‍മാരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *