കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം ഇനി ഹൈടെക് വെറ്ററിനറി കേന്ദ്രം

കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം ഇനി ഹൈടെക് വെറ്ററിനറി കേന്ദ്രം

മൃഗചികിത്സാ രംഗത്ത് ഹൈടെക് ചികില്‍സാ സംവിധാനങ്ങളുമായി കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖം മിനുക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക ചികില്‍സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. 12 ലക്ഷം രൂപാ ചെലവില്‍ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ്, 11 ലക്ഷം രൂപാ ചെലവില്‍ സ്ഥാപിച്ച റീജിയണല്‍ ക്ലിനിക്കല്‍ ലാബില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി സിറം അനലൈസര്‍ വഴി ഒരു മണിക്കൂറില്‍ നൂറിലധികം മൃഗങ്ങളുടെ രക്തം പരിശോധിച്ച് വൃക്ക, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയവയുടെ പ്രവര്‍ത്തന പരിശോധനാഫലം അറിയാനാകും.
അഞ്ച് ലക്ഷം രൂപാ ചെലവില്‍ നിര്‍മ്മിച്ച രക്തത്തിലെ കൗണ്ട് അറിയാനുള്ള ഹെമറ്റോളജി അനലൈസര്‍, മൃഗങ്ങളിലെ കാല്‍സ്യം,സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് അറിയാന്‍ സഹായിക്കുന്ന ഇലക്‌ട്രോലൈറ്റ് അനലൈസറും പ്രവര്‍ത്തനസജ്ജമായി. ഓപ്പറേഷന്‍ തീയേറ്ററിലെ പള്‍സ് ഓക്‌സിമെട്രി, വെന്റിലേറ്റര്‍ സംവിധാനമുള്ള അനസ്‌തേഷ്യമെഷീന്‍, ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കുള്ള അടിയന്തര പരിചരണം നല്‍കാനുപയോഗിക്കുന്ന നിയോനേറ്റല്‍ ഇന്‍ക്യുബേറ്റര്‍, ശ്വാസതടസ്സമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനവും മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *