മലപ്പുറം പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് വെച്ച് നടക്കുന്ന ‘എന്റെ കേരളം 2023’ പ്രദര്‍ശന-വിപണനമേളയില്‍ കൗതുകമുണര്‍ത്തി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകള്‍. നായ്ക്കൂളുടെ പ്രജനന നിയന്ത്രണ പദ്ധതി (ABC) യുടെ പരിച്ഛേദം മാതൃകയൊരുക്കിയാണ് സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. വാഴയൂര്‍ മൃഗാശുപത്രിയിലെ അറ്റന്‍ഡന്റ് ആയ അരവിന്ദന്‍ പ്ലൈവുഡില്‍ ഒരുക്കിയ മാതൃകയില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ തെരുവ് നായകളെ പിടിച്ച് വന്ധ്യംകരണം നടത്തുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് പ്രതിപാദിക്കുന്നത്.
കൂടാതെ ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് വിരിഞ്ഞിറങ്ങിയ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍, വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങളുടെ മുട്ടകള്‍, ആട്ടിന്‍ കൂട് മാതൃക, കുതിരയുടെ തലയോട്, സൈക്കിളില്‍ പ്രവര്‍ത്തിക്കുന്ന കറവയന്ത്രം, ആടുകര്‍ക്കുള്ള കറവയന്ത്രം എന്നിവ കൂടാതെ ആറ് കാലുകളോട് കൂടി ജനിച്ച ആട്ടിന്‍ കുട്ടി, കുരങ്ങിന്റെ ഗര്‍ഭസ്ഥ ശിശു, വിവിധ വിരകള്‍ എന്നിവയുടെ ഫോര്‍മാലിന്‍ മാതൃകകളും പ്രദര്‍ശനസ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.