എന്റെ കേരളം – തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഒരുക്കം തുടങ്ങി

എന്റെ കേരളം – തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഒരുക്കം തുടങ്ങി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പങ്ക് വിളിച്ചോതുന്ന സ്റ്റാളിനുള്ള ഒരുക്കങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങി. തിരുവനന്തപുരം കനകക്കുന്നില്‍ യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി മെയ് 20 മുതല്‍ മെയ് 27 വരെയാണ് മേള നടക്കുക. സന്ദര്‍ശകര്‍ക്ക് അറിവും ആനന്ദവും നല്‍കാനായി ഇത്തവണ നിരവധി വൈവിധ്യമാര്‍ന്ന പക്ഷിമൃഗാദികളും മേളയില്‍ വിരുന്നുകാരായെത്തും. വകുപ്പ് വിഭാവനം ചെയ്ത പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമെല്ലാം കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒറ്റനോട്ടത്തില്‍ അറിയാനുള്ള പുത്തന്‍ സാങ്കേതിക സംവിധാനങ്ങളുമായെല്ലാമായാകും സ്റ്റാളില്‍ കാഴ്ചക്കാര്‍ക്കാരെ കാത്തിരിക്കുന്നത്. അറിവും ആനന്ദവും ഒന്നിക്കുന്ന മേളയിലേക്ക് എല്ലാ കര്‍ഷകരെയും പൊതുജങ്ങളേയും മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *