സംസ്ഥാനത്ത് സാധാരണയേക്കാള്‍ 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതിനാല്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 2 °C 4 °C കൂടുതല്‍ താപനില ഉയരാനാണ് സാധ്യത. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36°C വരെയും താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.