കോഴിക്കോട്: ആംആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന’ഉണര്‍വ് ‘ പ്രവര്‍ത്തന ക്യാമ്പ് 17ന് (ബുധന്‍) രാവിലെ 9.30 മുതല്‍ ഗാന്ധിഗൃഹത്തില്‍ നടക്കുമെന്ന് ജില്ലാപ്രസിഡന്റ് അഭിലാഷ് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിത്സണ് ഉദ്ഘാടനം ചെയ്യും. പാഠ്യ പദ്ധതിയടക്കം മാറ്റി എഴുതി ചരിത്രത്തെ വികലമാക്കി വര്‍ഗീയത പ്രചരിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കാനും കെട്ടിട നിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, ഭൂനികുതി വര്‍ധനവ്, ഭൂമി രജിസ്ട്രേഷന് ഫീസ് വര്‍ധനവ്, വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നിക്കങ്ങള്ക്കെതിരേ സംസ്ഥാന സര്‍ക്കാരിനെതിരേയും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുന്ന ക്യാമ്പയിന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ രത്നാകരന് തുവയില്‍, മുഹമ്മജ് ജഹീര്‍, ഉണ്ണികൃഷ്ണന് തിരൂളി എന്നിവരും സംബന്ധിച്ചു.