കോഴിക്കോട്: നാഷണല്‍ കൈറ്റ് അക്കാദമി ഡല്‍ഹിയുമായി സഹകരിച്ചുകൊണ്ട് വണ്‍ ഇന്ത്യ കൈറ്റ് ടീം 19 , 20 ദിവസങ്ങളില്‍ കോന്നാട് ബീച്ചില്‍ പവ്വര്‍ കൈറ്റില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പവ്വര്‍ കൈറ്റിന്റെ ചലനരീതി, കാറ്റിന്റെ ദിശ, കൈയ്യടക്കവും നിയന്ത്രണവും തുടങ്ങി അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്നു. 12 വയസു മുതല്‍ 35 വയസു വരെയുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശീലനത്തിന് പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ 9995877141, 9809060906 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.