വേങ്ങേരി ബൈപ്പാസ് നിര്‍മാണം; ബദല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം: ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്‌

വേങ്ങേരി ബൈപ്പാസ് നിര്‍മാണം; ബദല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം: ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്‌

കോഴിക്കോട്: ബൈപ്പാസ് പാലത്തിന്റെ പേരില്‍ കഴിഞ്ഞ ആറ് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വേങ്ങേരി-ബാലുശ്ശേരി റൂട്ടില്‍ യാത്രാ സൗകര്യത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്‌ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികളുടെ മുദ്ധിമുട്ട് മനസിലാക്കണമെന്നും ഈ പ്രദേശത്തെ കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും മഴക്കാലത്തിന് മുമ്പ് വേങ്ങേരി പ്രദേശത്തെ മുഴുവന്‍ ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കാനും നടപടിയുണ്ടാകണം. വേങ്ങേരി മണ്ഡല കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുരളി ചീനംപറമ്പ്, കെ.വി സുരേന്ദ്രന്‍, റിയാസ് കണ്ണാടിക്കല്‍, പി.ടി സരസു, പി.മുനീര്‍, കെ. സക്കറിയ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *